---
title: "പാനൂർ ചെണ്ടയാട് സ്ഫോടനം ; പാനൂർ പൊലീസ് അന്വേഷണം തുടങ്ങി"
english_title: "Panur Chendayat explosion; Pannur police started investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254240/Panur Chendayat explosion; Pannur police started investigation"
published_at: "2024-12-06T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675280c040ada_Untitled-1_copy.jpg"
keywords: []
---

# പാനൂർ ചെണ്ടയാട് സ്ഫോടനം ; പാനൂർ പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **

## Article Content

**

പാനൂർ:(www.panoornews.in)  **പാനൂർ ചെണ്ടയാട് സ്ഫോടനം 

പാനൂരിനടുത്ത് ചെണ്ടയാട് കണ്ടോത്തും ചാലിൽ സ്ഫോടനം. അർധരാത്രിയിൽ റോഡരികിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഉഗ്രശബ്ദത്തിൽ രണ്ട് സ്ഫോടനമാണ് ഉണ്ടായത്. ഇതേ സ്ഥലത്തിന് സമീപത്തെ കുനുമ്മലിൽ രണ്ടു ദിവസത്തിന് മുൻപ് സ്ഫോടനം ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്.

മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്തു തന്നെ സ്ഫോടനം ഉണ്ടായിട്ടുണ്ട്. കൈവേലിക്കൽ മുളിയാത്തോട് ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തിനിടെ ഒരാൾ കൊല്ലപ്പെട്ടിട്ട് അധികമായിട്ടില്ല.

നാടൻ ബോംബ് എറിഞ്ഞതിന്റെ അവശിഷ്ടങ്ങൾ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ,പിന്നിൽ എന്താണ് ലക്ഷ്യം എന്നൊക്കെ ഉള്ള കാര്യങ്ങൾ കൂടുതൽ പരിശോധനാസയിലൂടെ മാത്രമേ വ്യക്തമാവുകയുള്ളു എന്ന് പോലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254240/Panur Chendayat explosion; Pannur police started investigation)